Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drive Away Elephants

Wayanad

ശ​ല്യ​ക്കാ​രാ​യ ആ​ന​ക​ളെ ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​ന്‍ കേ​ര​ള-​ക​ര്‍​ണാ​ട​ക വ​നം​വ​കു​പ്പ് ശ്ര​മ​മാ​രം​ഭി​ച്ചു

പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ കേ​ര​ള- ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ ചാ​മ​പ്പാ​റ, ശി​വ​പു​രം, ച​ണ്ണോ​ത്തു​കൊ​ല്ലി, കൊ​ള​വ​ള്ളി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രൂ​ക്ഷ​മാ​യ ആ​ന​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ ശ്ര​മം ആ​രം​ഭി​ച്ചു.

ഇ​തി​നാ​യി കേ​ര​ള-​ക​ര്‍​ണാ​ട​ക വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും നാ​ട്ടു​കാ​രു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ ചാ​മ​പ്പാ​റ​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു. ബ​ന്ദി​പ്പു​ര ക​ടു​വാ സ​ങ്കേ​ത​ത്തി​ലെ ഗു​ണ്ട​റ റേ​ഞ്ചി​ലേ​യും ചെ​ത​ല​ത്ത് റേ​ഞ്ചി​ലേ​യും വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ​ല്യ​ക്കാ​രാ​യ ആ​ന​യെ കാ​ടു​ക​യ​റ്റാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് യോ​ഗ​ത്തി​ല്‍​വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പ് ന​ല്‍​കി.
കേ​ര​ള വ​ന​പാ​ല​ക​രെ സ​ഹാ​യി​ക്കാ​ന്‍ സാ​യു​ദ്ധ​രാ​യ വ​ന​പാ​ല​ക​രെ ന​ല്‍​കാ​മെ​ന്ന് ബ​ന്ദി​പ്പു​ര ഡി​എ​ഫ്ഒ അ​റി​യി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഡ്രോ​ണ്‍ പ​രി​ശോ​ധ​ന​യി​ലൂ​ടെ ആ​ന​യെ ക​ണ്ടെ​ത്തി കാ​ടു​വ​ള​ഞ്ഞ് ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ നാ​ട്ടു​കാ​ര്‍​ക്ക് ഉ​റ​പ്പ് ന​ല്‍​കി.

മേ​ഖ​ല​യി​ല്‍ ഒ​രു മാ​സ​ത്തോ​ള​മാ​യി കാ​ട്ടാ​ന​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ര്‍​ണാ​ട​ക വ​ന​ത്തി​ല്‍​നി​ന്ന് ക​ന്നാ​രം​പു​ഴ ക​ട​ന്ന് ട്ര​ഞ്ചും ഫെ​ന്‍​സിം​ഗും ത​ക​ര്‍​ത്താ​ണ് ആ​ന ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​ത്. ക​ര്‍​ണാ​ട​ക വ​ന​മേ​ഖ​ല​യി​ല്‍ പ്ര​വേ​ശി​ച്ച് കേ​ര​ള​ത്തി​ലെ വ​നം​വ​കു​പ്പി​ന് ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​യു​ക്ത​മാ​യി ആ​ന​യെ തു​ര​ത്താ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യ​ത്.

മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സാ​ബു, ചെ​ത​ല​ത്ത് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എം.​കെ. രാ​ജീ​വ് കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നു ക​ച്ചി​റ​യി​ല്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എ. പ്ര​കാ​ശ​ന്‍, മി​നി മാ​പ്പ​നാ​ത്ത്, ലിം​ന ഷി​നോ​യ് തു​ട​ങ്ങി​യ​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up